ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ബെൻ ഡക്കറ്റിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം നടത്തിയ മുഹമ്മദ് സിറാജിന്റെ ആക്രമണാത്മക ആഘോഷത്തെ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് ലോയ്ഡ് വിമർശിച്ചു. ഡക്കറ്റിന്റെ മുഖത്തിന്റെ അടുത്തേക്ക് വന്നിട്ട് ആഘോഷിക്കാൻ ശ്രമിച്ചതിന് മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സണിനെതിരെ നടപടിയെടുക്കണമെന്ന് ലോയ്ഡ് നിർദ്ദേശിച്ചു.
മൂന്നാം ദിനത്തിന്റെ അവസാനത്തിൽ ഇരു ടീമുകളും തമ്മിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന്, നാലാം ദിവസം മുഹമ്മദ് സിറാജ് ശരിക്കും ആവേശത്തിൽ ആയിരുന്നു. ഡക്കറ്റിന്റെ വിക്കറ്റ് എടുത്ത ശേഷം അയാളുടെ മുഖത്തിന് മുന്നിൽ വന്നിട്ട് സിറാജ് ആഘോഷിച്ചു. ശേഷം മനഃപൂർവം ഇംഗ്ലീഷ് ഓപ്പണറുടെ തോളിൽ തട്ടുക ആയിരുന്നു.
” മുഹമ്മദ് സിറാജ് ബെൻ ഡക്കറ്റിനെ പുറത്താക്കിയതിന് ശേഷം അയാളുടെ മുഖത്തിന്റെ തൊട്ടടുത്തെക്ക് പോകുന്നത് കണ്ടപ്പോൾ എനിക്ക് നിരാശ തോന്നി. മറ്റ് ഇന്ത്യൻ കളിക്കാരും അദ്ദേഹത്തെ പിന്തുടർന്നു. മാച്ച് റഫറി സർ റിച്ചി റിച്ചാർഡ്‌സണാണ്, അദ്ദേഹം കളിയെ ബഹുമാനിക്കുകയും നന്നായി ഇത്തരം വിഷയങ്ങളിൽ ഉണ്ടാകുമ്പോൾ ഇടപെടുന്ന വ്യക്തിയാണ്. കളത്തിൽ മാന്യത കാണിക്കാൻ സിറാജ് ശ്രദ്ധിക്കണം” ഡേവിഡ് ലോയ്ഡ് പറഞ്ഞു.
എന്തായാലും മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ് സിറാജിനെ കുറ്റം പറഞ്ഞപ്പോൾ മറ്റൊരു മുൻ ഇംഗ്ലണ്ട് താരമായ നാസർ ഹുസൈൻ സിറാജിനെ പോലെ ഉള്ള താരങ്ങളെ ടീമിന് ആവശ്യം ആണെന്നും കോഹ്‌ലിയെ പോലെ തന്നെ അഭിനിവേശവും ഊർജ്ജവും ഉള്ള താരം ഇപ്പോൾ സിറാജ് മാത്രം ആണെന്നും പറഞ്ഞിരുന്നു.
അതേസമയം ഇന്ന് ഇംഗ്ലണ്ട് സ്കോർ പിന്തുടർന്ന് ജയിക്കാൻ 6 വിക്കറ്റുകൾ കൈയിലിരിക്കെ ഇന്ത്യക്ക് 135 റൺ ആവശ്യമാണ്.
Discussion about this post