ഡല്‍ഹി കലാപം മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ച് റിപ്പോര്‍ട്ട് ചെയ്തുവെന്ന് കണ്ടെത്തിയതിന് പിറകെ ഏഷ്യാനെറ്റ് ന്യൂസിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് വന്ന വിവരം പുറത്ത് വിടാതെ വേഗത്തില്‍ പ്രശ്‌നം പരിഹരിക്കാനായിരുന്നു ഏഷ്യാനെറ്റ് അധികൃതരുടെ നീക്കം. വിലക്ക് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാനും, വിവരം സ്ഥിരീകരിക്കാനും അധികൃതര്‍ മടിച്ചു. ഇതിനിടെ വിലക്ക് വന്ന മണിക്കൂറുകള്‍ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെയും, പി.ജി സുരേഷ് കുമാറിനെയും മൊബൈലില്‍ വിളിച്ച് വിവരം തിരക്കിയ അനുഭവം പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായി ശ്രീ ചെറായി.
ഏഷ്യാനെറ്റ് ഓഫിസിലും, പിന്നീട് വിനുവിനെയും, സുരേഷ് കുമാറിനെയും മൊബൈലില്‍ വിളിക്കുന്ന വീഡിയൊ ശ്രീ ചേറായി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
വിലക്കിനെ കുറിച്ച് അറിയില്ല എന്നാണ് വിനുവിന്റെ പ്രതികരണമെങ്കില്‍ തിരിച്ച് വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത സുരേഷ് പിന്നീട് വിളിച്ചപ്പോള്‍ എടുക്കാന്‍ തയ്യാറായില്ലെന്നും ശ്രീ ചെറായി പറയുന്നു. വിലക്കിന്റെ കാര്യം അറിയില്ലെന്നും ടെക്‌നിക്കല്‍ പ്രശ്‌നമാണ് എട്ട് മണിയോടെ പരിഹരിക്കുമെന്നും ഏഷ്യാനെറ്റ് ഓഫിസിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞുവെന്നും ശ്രീ വീഡിയൊവില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/sree.cherai/posts/1464390240389263
Discussion about this post