കൊറോണ വൈറസിനെ ചെറുക്കാനായി ഗോമൂത്രം കുടിച്ച യോഗാ ഗുരു ബാബ രാംദേവ് ആശുപത്രിയിലായിയെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ പുറത്ത്. ബാബ രാംദേവ് അവശനായി ആശുപത്രി കട്ടിലില്‍ ഇരിക്കുന്ന ഒരു ചിത്രത്തോടെയായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഒട്ടേറെ പേരാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്ത ആണെന്നാണ് വിവരം. ഇത് 2011-ലെ ബാബ രാംദേവിന്റെ ചിത്രമാണെന്നും വ്യക്തമായിട്ടുണ്ട്.
കള്ളപ്പണത്തിനെതിരെ 2011-ല്‍ നിരാഹാര സമരം നടത്തിയ രാംദേവ് അവശനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രമാണ് വ്യാജ കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
ബാബാ രാംദേവ് പൂര്‍ണ ആരോഗ്യവനാണെന്നും കൊറോണവൈറസിനെതിരെ ഗോമൂത്രം കുടിച്ച് അവശനായെന്ന വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹത്തിന്റെ വക്താവ് തിജറാവാല മാധ്യമങ്ങളോട് വ്യക്തമാക്കി.
https://www.facebook.com/raja.waheedpathan/posts/1693567920786359
यह बकवास कोरी है
हरकत बहुत छिछोरी है।पूज्य @yogrishiramdev पूर्णत: स्वस्थ हैं।
देशवासियों ने पिछले 2 दिन में उन्हें #coronavirusinindia
से बचाव/उपाय बताते हुए @aajtak @ABPNews @ZeeNews @indiatvnews @TV9Bharatvarsh @Republic_Bharat @News18India पर देखा है।
आज वह बैंगलौर गए हैं pic.twitter.com/kaj6juGKVr— Tijarawala SK 🇮🇳 (@tijarawala) March 5, 2020
Discussion about this post