സീരിയൽ താരം ഷാജി തിലകൻ അന്തരിച്ചു. നടൻ തിലകനെ മൂത്തമകനായ ഷാജി തിലകൻ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
55 വയസ്സുണ്ടായിരുന്ന ഷാജി തിലകൻ ചാലക്കുടി ഇലഞ്ഞിപ്ര കടുങ്ങാട് ആയിരുന്നു താമസം. നടന്മാരായ ഷമ്മി തിലകൻ,ഷോബി തിലകൻ എന്നിവർ സഹോദരങ്ങളാണ്. മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലെ വില്ലൻ കഥാപാത്രമായ പൂക്കാടൻ പൗലോസ് ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ്.
Discussion about this post