പാക് സൈന്യം ലോകത്തെ ഏറ്റവും വലിയ വിഡ്ഢികളാണെന്ന് തെഹ് രീക് ഇ താലിബാന്. താലിബാര്‍ പുറത്ത് വിട്ട പുതിയ വീഡിയോവിലാണ് തെഹ് രീക് ഇ താലിബാന് നേതാവ് അദ്നാന് റഷീദിന്റെ പരിഹാസം. തീവ്രാവദികളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പാക് സൈന്യം അവരെ കൈകാര്യം ചെയ്യുന്ന രീതിയെയാണ് താലിബാന് നേതാവ് കളിയാക്കുന്നത്.
കാശ്മീരിലേക്ക് തീവ്രവാദികളെ യുദ്ധം ചെയ്യാനയക്കുന്ന പാകിസ്ഥാന് അവരെ കബളിപ്പിക്കുകയാണ്. മുജാഹിദ്ദീന്‍ എന്ന പേരില്‍ പരിശീലനം നല്കി കാശ്മീരിലും അഫ്ഗാനിലും വിശുദ്ധയുദ്ധത്തിനു വിടുകയും പിന്നീട് അവരെത്തന്നെ ഭീകരരെന്ന് ആരോപിച്ച് കൊല്ലുകയുമാണ് പാകിസ്ഥാന് ചെയ്യുന്നത്. കാശ്മീരിലേക്ക് ജിഹാദ് നടത്താന്‍ യുവാക്കളെ വിട്ട പാക് സൈന്യത്തിന് ഇപ്പോള്‍ ജിഹാദെന്നാല്‍ ഭീകരവാദമായി മാറിയിരിക്കുന്നു. മുജാഹിദ്ദീനുകള്‍ ഭീകരവാദികളായി മാറി. സൈന്യത്തില്‍ നിന്ന് രാജിവച്ച് താലിബാനില്‍ ചേരുന്നവര്‍ക്ക് അഭയം നല്‍കുമെന്നും അവരെ സംരക്ഷിക്കുമെന്നും താലിബാന് നേതാവ് വീഡിയോയില്‍ പറയുന്നു.
പാക് വ്യോമസേനയിലെ ഉദ്യോഗസ്ഥനായിരുന്ന തെഹ്രിക് ഇ താലിബാന് നേതാവ് അദ്നാന് റഷീദ്. 2003 ല്‍ അന്നത്തെ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ നടന്ന വധശ്രമത്തിന്റെ സൂത്രധാരനാണ്. ഈ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഷീദിനെ 2012 ല്‍ ഒരു ജയില്‍ ആക്രമണത്തിലൂടെ താലിബാന് രക്ഷപ്പെടുത്തുകയായിരുന്നു.
തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് താലിബാന് നേതാവിന്റെ വാക്കുകള്‍. കശ്മീരില്‍ പിടിയിലായ ഭീകരന് മുഹമ്മദ് നവിന് പിന്തുണ നല്‍കിയത് പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു
Discussion about this post