ന്യൂഡൽഹി: മാലിദ്വീപിന് ഇന്ത്യ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്‌ടിഎ) വാഗ്ദാനം ചെയ്തുവെന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം. അതെ സമയം മാലിദ്വീപ് ഇങ്ങോട്ടേക്ക് സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച് ആവശ്യപ്പെടുകയാണെങ്കിൽ പരിശോധിക്കാൻ ഇന്ത്യ തയ്യാറാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി.
“മാലിദ്വീപിൽ, ഞങ്ങൾ (ഇന്ത്യ) എഫ്‌ടിഎ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് മന്ത്രി പറയുന്ന ചില റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. ഞങ്ങൾ അങ്ങനെ ചെയ്തിട്ടില്ല. മാലിദ്വീപ് ഞങ്ങളുമായി എഫ്‌ടിഎ പരിഗണിക്കുകയാണെങ്കിൽ, ഞങ്ങൾ തീർച്ചയായും അത് പരിശോധിക്കും,” ജയ്‌സ്വാൾ പറഞ്ഞു.
മാലിദ്വീപും ഇന്ത്യയും തമ്മിൽ ഒരു പുതിയ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) എത്തിച്ചേരാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മാലിദ്വീപ് സാമ്പത്തിക മന്ത്രി മുഹമ്മദ് സയീദ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നതായി മാലിദ്വീപിലെ ഓൺലൈൻ വാർത്താ ഏജൻസിയായ അധാധു ആണ് റിപ്പോർട്ട് ചെയ്തത്.
Discussion about this post