അരുവിക്കരയില്‍നിന്നു വിജയിച്ച യുഡിഎഫിലെ കെ.എസ്. ശബരീനാഥന് ഇന്നു രാവിലെ 9.30ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എന്‍. ശക്തന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിനു ശേഷം നിയമസഭാ സമ്മേളനത്തിലും ശബരീനാഥന് പങ്കെടുക്കും.
മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡി എപ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിനെ 10128 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശബരീനാഥന് നിയമസഭയിലെത്തുന്നത്.
Discussion about this post