നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ 22 പേർക്ക് കൊറോണ ലക്ഷണങ്ങൾ. എല്ലാവരെയും ഉടനേ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.യാത്രക്കാരിൽ 4പേർ ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയവരാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.
ഐസൊലേഷൻ വാർഡിലുള്ള 37 പേർ അടക്കം, എറണാകുളം ജില്ലയിൽ രണ്ടായിരം പേർ നിരീക്ഷണത്തിൽ ഉണ്ട്. ചികിത്സാ സൗകര്യങ്ങളിലെ മുൻകരുതലെന്ന നിലയ്ക്ക് കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ ഒരു ഐസൊലേഷൻ വാർഡ് കൂടി തയ്യാറാക്കാനാണ് നീക്കം.








