ഇന്ത്യയിൽ കോവിഡ്-19 വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി. ശനിയാഴ്ച കാലത്താണ് ഉത്തർപ്രദേശിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
രോഗം ഭേദമായവരുടെ എണ്ണം പത്തായി. കേരളത്തിൽ നിന്നുള്ള മൂന്നു പേരും ഉത്തർപ്രദേശിൽ അഞ്ചുപേരും, രാജസ്ഥാനിൽ നിന്നും ഡൽഹിയിൽ നിന്നും ഉള്ള ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്. ജനുവരി 17 മുതൽ ഇന്ത്യയിലുള്ള അനവധി ലാബുകളിലുമായി ഇതുവരെ 6500 സാമ്പിളുകൾ പരിശോധിച്ച് കഴിഞ്ഞിട്ടുണ്ട്.











