ലോകമൊട്ടാകെ ഭീതിപരത്തി കൊണ്ട് കൊറോണ വൈറസ് പടരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 5,819 ആയി. 130 രാജ്യങ്ങളിലായി 1,56,098 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രിട്ടനിൽ ഒറ്റദിവസംകൊണ്ട് മരിച്ചത് 11 പേരാണ്. ഇറ്റലിയിൽ ഇന്നലെ മരിച്ച 76 പേരാണ്. ഇറാനിൽ മരണം 611 കടന്നു.സ്പെയിനിൽ, അതിവേഗം പടർന്നു പിടിക്കുന്ന രോഗം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ സ്പെയിനിൽ 1500 പേർക്ക് കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.












