ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട രണ്ട് വിദേശ പൗരന്മാരെ പിടികൂടി.ഊർജ്ജിതമായ അന്വേഷണത്തെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വെള്ളിയാഴ്ച രാത്രി ഇരുവരെയും കണ്ടെത്തിയത്. അമേരിക്കൻ പൗരന്മാരായ ഇരുവരും രാത്രിക്കുള്ള ദോഹ ഫ്ലൈറ്റിൽ രാജ്യം വിടാൻ ഇരിക്കുകയായിരുന്നു.
മാർച്ച് 9-ന് കൊച്ചിയിലെത്തിയ ഇവരിൽ ഒരാളുടെ താപനില ഉയർന്ന നിലയിലായിരുന്നു. സംശയനിവാരണം വരുത്താൻ വേണ്ടി കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാകാനായി ഡോക്ടർമാർ ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് രണ്ടുപേരും ആശുപത്രിയിൽ നിന്നും അപ്രത്യക്ഷരായത്.
Discussion about this post