സെക്രട്ടറിയേറ്റ് വളയല്‍, ഭൂ സമരം തുടങ്ങി വിജയമായില്ല എന്ന് പൊതുവെ വിലയിരുത്തപ്പെട്ട സമരങ്ങളുടെ പട്ടികയില്‍ തന്നെയാണ് ഇന്നലെ സിപിഎം നടത്തിയ ജനകീയ പ്രതിരോധസമരവും എന്നാണ് സോഷ്യല്‍ മീഡിയയുടെ പൊതുവെയുള്ള വിമര്‍ശനം.
സംഘാടനത്തിലെ പിഴവുകൊണ്ട് സമരം പലയിടത്തും പരാജയപ്പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പലരുടെയും പരിഹാസം. തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരംവരെ ആയിരം കിലോമീറ്റര്‍ ഇടതടവില്ലാത്ത ധര്‍ണയെന്ന സമരം പലയിടത്തും കണ്ണിമുറിഞ്ഞ്, കവലകളിലെ ചെറുപൊതുയോഗങ്ങളായി ചുരുങ്ങി. സമരം പരാജയപ്പെട്ടുവെന്ന രീതിയിലുള്ള വിവിധ ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു.
രാജ്ഭവന്‍ മുതല്‍ മഞ്ചേശ്വരം വരെ ദേശീയപാതയുടെ ഒരുവശം പത്തുലക്ഷത്തിലധികം പ്രവര്‍ത്തകര്‍ അണിനിരക്കുമെന്നായിരുന്നു സി.പി.എമ്മിന്റെ അവകാശവാദം. എന്നാല്‍ മാസങ്ങളോളം പണിയെടുത്ത് നടത്തിയ പ്രതിരോധം പലയിടത്തും കണ്ണിചേര്‍ക്കപ്പെടാന്‍ കഴിയാത്ത വിധം ശുഷ്‌ക്കമായി പോയി. വിവിധ മാധ്യമങ്ങള്‍ ഇതിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്ത് വിട്ടിരുന്നു. അതേസമയം സമരം വന്‍വിജയമെന്നാണ് സിപിഎം അണികളുടെ അവകാശവാദം. സമരത്തിന് ശേഷവും, അതിന് മുന്‍പും എടുത്ത ഫോട്ടോകളാണ് പ്രചരിക്കുന്നത് എന്നും ഇവര്‍ പറയുന്നു. ജനകീയ പ്രതിരോധത്തില്‍ 25 ലക്ഷം പേരെ പങ്കെടുപ്പ്രിക്കുമെന്നായിരുന്നു സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നത്.
സമരത്തില്‍ പങ്കെടുക്കാന്‍ വൈകിയെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരോട് പിണറായി വിജയന്‍ കയര്‍ത്തുവെന്ന വാര്‍ത്തയ്ക്കും വലിയ പ്രചാരമുണ്ട്.
Discussion about this post