ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. 17 വിദേശികളും ഉൾപ്പെടെയാണ് ഈ കണക്ക് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേരളവും മഹാരാഷ്ട്രയുമാണ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ.മഹാരാഷ്ട്രയിൽ ഇതുവരെ 34 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ, അവസാനം കിട്ടിയ റിപ്പോർട്ടനുസരിച്ച് 21 പേർക്കാണ് കൊറോണ ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വൈറസ് ബാധ തടയുന്നതിൻറെ ഭാഗമായി ഇന്ത്യ- പാകിസ്ഥാൻ കരഅതിർത്തി ഇന്നലെ അർദ്ധരാത്രി അടച്ചു. ബംഗ്ലാദേശ്, മ്യാന്മർ എന്നീ രാജ്യങ്ങളുമായുള്ള അതിർത്തികൾ നേരത്തെ അടച്ചിരുന്നു.











