ഗൾഫിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നു. കുവൈറ്റിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
നിലവിൽ കൊറോണ ബാധിതരായ 118 പേർ ഇപ്പോൾ കുവൈറ്റിൽ ചികിത്സയിലുണ്ട്.ഇവരിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.രോഗബാധിതരായിരുന്ന 12 പേർ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ നിവാരണത്തിനായി ആരോഗ്യ മന്ത്രാലയത്തിൻറെ 151 എന്ന ഹോട്ട്ലൈൻ നമ്പർ ഉപയോഗിക്കണമെന്നും കുവൈത്ത് മന്ത്രാലയം അറിയിച്ചു.
Discussion about this post