ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 137 ആയെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു.ഇതോടെ രാജ്യം രോഗവ്യാപനത്തിൻറെ രണ്ടാം ഘട്ടത്തിൽ എത്തിയെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വെളിപ്പെടുത്തുന്നത്. രോഗവ്യാപനത്തിൻറെ തോതാണ് ഈ വിലയിരുത്തലിന് മാനദണ്ഡമായി പരിഗണിക്കുക.
എന്നാൽ, രോഗവ്യാപനത്തിൻറെ മൂന്നാം ഘട്ടത്തിൽ രാജ്യത്തെ കാത്തിരിക്കുന്നത് അതീവ ഗുരുതരാവസ്ഥയായിരിക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പു നൽകുന്നു.രോഗം നിയന്ത്രണാതീതമായി പടർന്നുപിടിക്കുന്ന മൂന്നാം ഘട്ടത്തിലെത്തിയാലുള്ള അവസ്ഥ എന്തു വിലകൊടുത്തും തടയണമെന്ന് കൗൺസിൽ ഊന്നിപ്പറയുന്നുണ്ട്. ഓരോ വ്യക്തിയും ജാഗ്രതയോടെ മുന്നോട്ടു പോവുക, വിദേശത്തു നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസത്തെ ഐസൊലേഷനിൽ കഴിയുക,പൊതു ബോധത്തോടെ, പൗരബോധത്തോടെ പെരുമാറുക, എന്നിങ്ങനെ എല്ലാവരും കൂട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഈ രോഗബാധ തടയാൻ കഴിയുകയുള്ളൂ എന്നും കൗൺസിൽ ഓർമിപ്പിക്കുന്നുണ്ട്.
Discussion about this post