ഡല്‍ഹി:ഇന്ത്യ ഏറ്റവും സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷനും, യുവ എംപിയുമായ രാഹുല്‍ ഗാന്ധി ലോകസഭയില്‍ ഉറങ്ങിയെന്ന് വാര്‍ത്തകള്‍. ലളിത് മോദി വിഷയത്തില്‍ ലോകസഭയില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ രാഹുല്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ദേശിയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.
ലളിത് മോദി വ്യാപം കേസുകളില്‍ അഴിമതിയാരോപിതരായ മന്ത്രിമാര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് പൂര്‍ണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്. സമ്മേളനം നാളെ അവസാനിരിക്കെയാണ് സുഷമ സ്വരാജിനെതിരെ കോണ്‍ഗ്രസ് അടിയന്തിര പ്രമേയം കൊണ്ട് വന്നത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഖെ വിഷയത്തില്‍ ഒരു മണിക്കൂറോളം പാര്‍ലമെന്റില്‍ ംസസാരിക്കുകയും ചെയ്തു. ആരോപണവിധേയായ സുഷമ സ്വരാജ് പിന്നീട് അടിന്തരപ്രമേയത്തിന് മറുപടി നല്കി. ശക്തമായ പ്രതിപക്ഷ ബഹളത്തിനിടയിലാണ് സഭ നടപടികള്‍ പുരോഗമിച്ചത്.
ഇതിനിടയില്‍ രാഹുല്‍ ഗാന്ധി ഉറങ്ങിയന്നാണ് പുറത്ത് വന്ന വാര്‍ത്ത. വിഷയങ്ങളെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നതന്ന് ഇതില്‍ നിന്ന് വ്യക്തമാണമെന്ന് വിമര്‍ശകര്‍ പറയുന്നു.
രാഹുല്‍ഗാന്ധിയുടെ ഇമേജ് തകര്‍ക്കാന്‍ കരുതി കൂട്ടിയുള്ള ശ്രമമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ പ്രതികരണം. ഇതാദ്യമായല്ല പാര്‍ലമെന്റ് നടപടികള്‍ നടക്കുന്നതിനിടെ രാഹുല്‍ഗാന്ധി ഉറങ്ങി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 2009 ജൂലായ് 9ന് വളരെ ഗൗരവത്തോടെയുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടന്നു കൊണ്ടിരിക്കെ ഉറങ്ങുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഈ ചിത്രം വലിയ തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കെയാണ് ഇപ്പോള്‍ സമാനമായ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.
Discussion about this post