ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പിന്നാലെ രക്ഷാബന്ധന്‍ ദിനവും ആചരിക്കാന്‍ സിപിഎം യുവജനസംഘടനയായ ഡിവൈഎഫഐ. ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന രക്ഷാബന്ധന്‍ മഹോത്സവത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ രക്ഷബാന്ധന്‍ മഹോത്സവം സംഘടിപ്പിക്കുന്നതെന്നാണ് നിഗമനം
പാലക്കാട് ജില്ലയിലെ മങ്കരയില്‍ ആഗസ്റ്റ് 16ന് ഡിവൈഎഫ്‌ഐയുടെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധന്‍ സംഘടിപ്പിക്കുന്നുവെന്ന് കാണിച്ചുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയ വഴിയാണ് വ്യാപകമായി പ്രചരിക്കുന്നത്. മങ്കര മാവിന്‍ചുവട്ടില്‍ ആഗസ്റ്റ് 16ന് ഡിവൈഫ്‌ഐ മങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്ഷബന്ധന്‍ മഹോത്സവം സംഘടിപ്പിക്കുന്നുവെന്ന് ഫ്‌ലക്‌സില്‍ പറയുന്നു.
അതേസമയം ഇത്തരമൊരു പരിപാടി നടക്കുന്നതായി അറിയില്ലെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ പ്രതികരിക്കുന്നത്.
നേരത്തെ ആര്‍എസ്എസ് മുന്‍കൈ എടുത്ത് നടത്തിയിരുന്ന ശ്രീകൃഷ്ണജന്തി പോലുള്ള ആഘോഷങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ബിജെപിയിലേക്ക് സിപിഎമ്മില്‍ നിന്നുള്ള ഒഴുക്ക് തടയുന്നതിന് വേണ്ടിയാണ് ഇത്തരം പരിപാടികള്‍ സിപിഎമ്മും അനുകൂല സംഘടനകളും ഏറ്റെടുക്കുന്നതെന്നാണ് ബിജപി നേതാക്കളുടെ ആരോപണം.
നേരത്തെ ആര്എസ്എസ് ശാഖയ്ക്ക് സമാനമായ പരിപാടികളും, കുറുവടിയും സിപിഎം ഏറ്റെടുത്തിരുന്നു. സഹോദരി സഹോദര ബന്ധം ഈട്ടിയുറപ്പിക്കുന്ന ഹൈന്ദവസമൂഹത്തിനിടയിലുള്ള ആഘോഷമാണ് രക്ഷബന്ധന്‍. ഉത്തരേന്ത്യയില്‍ രക്ഷബന്ധന്‍ വലിയ ആഘോഷമാണെങ്കിലും കേരളത്തില്‍ ആര്‍എസ്എസ് ഇടപെട്ടാണ് രക്ഷബന്ധന്‍ ആഘോഷം സംഘടിപ്പിക്കാറ്. ബിജെപിയുടെ നേതൃത്വത്തിലുള്ള രക്ഷബന്ധന്‍ ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചിരുന്നു.
Discussion about this post