കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വായ്പാ തിരിച്ചടവിന് സാവകാശം നല്‍കുമെന്ന് ബാങ്കേഴ്സ് സമിതി. മാത്രമല്ല ഒരു വര്‍ഷം അനുവദിക്കാന്‍ ആര്. ബി.ഐയോട് ശുപാര്‍ശ ചെയ്യുമെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു. ഇ.എം.ഐ മാറ്റി ക്രമീകരിക്കുന്നതായിരിക്കുമെന്നും സമിതി വ്യക്തമാക്കി.
ഈ തീരുമാനം എല്ലാ വായ്പകള്‍ക്കും ബാധകമാകുന്നതായിരിക്കും. ജനുവരി 31 വരെ കൃത്യമായി വായ്പകള്‍ തിരിച്ചടച്ചവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നുമാസത്തേക്ക് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കും എന്നും ബാങ്കേഴ്സ് സമിതി വിശദീകരിച്ചിട്ടുണ്ട്.
Discussion about this post