ഇന്ത്യയിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ച രോഗികളിൽ എട്ടുപേർ,ഡൽഹി മുതൽ ആന്ധ്രയിലെ രാമഗുണ്ടം വരെ ട്രെയിനിൽ യാത്ര ചെയ്തതായി അധികൃതർ വ്യക്തമാക്കി.
മാർച്ച് പതിമൂന്നാം തീയതി വെള്ളിയാഴ്ച, സമ്പർക്ക ക്രാന്തി എക്സ്പ്രസിലാണ് ഇവർ സഞ്ചരിച്ചതെന്ന് റെയിൽവേ അധികൃതർ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇതേ സന്ദർഭത്തിൽ തന്നെ രാജ്യത്ത് ചില ഭാഗങ്ങളിൽ, വൈറസിനെ പ്രാദേശിക വ്യാപനം കണ്ടെത്തിയതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രോഗത്തിന്റെ അതിവേഗ വ്യാപനം മൂലം, സന്ദർഭത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് രോഗ പരിശോധന നടത്താനുള്ള മാർഗ നിർദേശങ്ങളിൽ ഐ.സി.എം.ആർ മാറ്റം വരുത്തിയിട്ടുണ്ട് ശ്വാസ പ്രശ്നങ്ങൾ,പനി,ചുമ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന എല്ലാവരെയും കോവിഡ്-19 പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post