പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്മാന് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം ആരോപിച്ച് സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധം. ബിജെപിക്ക് കൂടുതല്‍ സുന്ദരിയായ ഷാസിയ ഇല്‍മിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമായിരുന്നു എന്ന ട്വിറ്റര്‍ സന്ദേശമാണ് വിവാദമായത്.
ഷാസിയ ഇല്‍മിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയിരുന്നെങ്കില്‍ ബിജെപി തീര്‍ച്ചയായും ഡല്‍ഹിയില്‍ വിജയിക്കുമായിരുന്നു. ക്രൊയേഷ്യയിലെ പോലെ ജനങ്ങള്‍ സുന്ദരങ്ങളായ മുഖങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും, എന്തിന് വോട്ട് ചെയ്യാതിരിക്കുന്ന താന്‍ പോലും ഷാസിയക്ക് വോട്ട് ചെയ്യുമായിരുന്നെന്നും കട്ജു ട്വീറ്റ് ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായപ്പോള്‍ ന്യായീകരണവുമായി കട്ജു വീണ്ടും ട്വീറ്റ് ചെയ്തു.
തന്റെ മുന്‍ ട്വീറ്റില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നും നര്മ്മശേഷി വളര്‍ത്തിയെടുക്കണമെന്നാണ് അതിനുള്ള തന്റെ മറുപടിയെന്നും കട്ജു ട്വീറ്റ് ചെയ്തു.
ബോളിവുഡ് താരം കത്രീന കൈഫിനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന്
ബ്ലോഗില്‍ കുറിച്ച് കട്ജു നേരത്തെ സമാനമായ രീതിയില്‍ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇത് തമാശയായി എടുക്കണമെന്നായിരുന്നു കട്ജുവിന്റെ വാദം. സ്വവര്‍ഗ വിവാഹം തട്ടിപ്പും അസംബന്ധവും ആണെന്നും 90 ശതമാനം ഇന്ത്യക്കാരും വിഡ്ഢികളാണെന്നുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ മുമ്പ് കട്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
കട്ജുവിന്റെത് ലൈംഗിക വൈകൃതമാണെന്നും, നേരത്തെ പറഞ്ഞത് പോലെ 90 ശതമാനം വരുന്ന ഇന്ത്യക്കാരില്‍ അദ്ദേഹവും ഉള്‍പ്പെടാന്‍ ശ്രമിക്കുകയാണ് തുടങ്ങിയ പ്രതികരണങ്ങളും കട്ജുവിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
Discussion about this post