രാജസ്ഥാന് പുറകെ സമ്പൂർണമായ അടച്ചിടൽ പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാരും.കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, വൈറസ് വ്യാപനം തടയുന്നതിനാണ് ഈ നടപടി.
11 പേർക്കു കൂടി പുതുതായി രോഗം സ്വീകരിച്ചതിന് പുറകെയാണ് പഞ്ചാബ് സർക്കാരിന്റെ ഈ കനത്ത മുൻകരുതൽ.നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടുന്നത്. മരുന്നും ഭക്ഷണ സാധനങ്ങളും വിൽക്കുന്ന കടകളൊഴികെ,ബാക്കി എല്ലാ കടകളും ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പരിപൂർണ്ണമായി അടച്ചിടാൻ പഞ്ചാബ് സർക്കാർ ഉത്തരവിട്ടു കഴിഞ്ഞു.പൊതുഗതാഗത സംവിധാനങ്ങളും ഉടനെ നിർത്തലാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.









