തിരുവനന്തപുരം: ജനത കര്‍ഫ്യു ആചരിക്കുന്ന ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.
കാസര്‍ഗോഡ് ജില്ലയില്‍ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്ബൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും നാളെ മുതല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിടടുണ്ട്.
Discussion about this post