കോവിഡ്-19 രോഗം പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ജയറാം താക്കൂറാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സംസ്ഥാനം അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്.
രാജ്യത്തെ അടച്ചിടുന്ന പതിനാലാമത്തെ സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. വൈറസ് വ്യാപനം തടയാൻ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അടച്ചിടൽ നടപടികളുടെ ഫലപ്രാപ്തി ഉറപ്പു വരുത്തണമെന്നും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ഇന്ത്യയിൽ 425 കോവിഡ്-19 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post