Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

by Brave India Desk
Sep 26, 2026, 10:07 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഒരു ഡസനോളം എംഎൽഎമാർക്ക് രണ്ട് വിവാഹങ്ങളുണ്ടെന്ന കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശം വിവാദത്തിൽ. നിയമസഭയിൽ നടത്തിയ പരാമർശത്തിൽ ഉൾപ്പെട്ട എംഎൽഎമാരുടെ പേരുകൾ പുറത്തുവിടണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. വ്യാഴാഴ്ച നിയമസഭയിൽ വരൾച്ചാ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെയാണ് ശിവകുമാർ വിവാദ പരാമർശം നടത്തിയത്. അതിവേഗ നഗരവൽക്കരണം ബെംഗളൂരുവിൽ സൃഷ്ടിക്കുന്ന സമ്മർദത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെംപെഗൗഡയാണ് ബെംഗളൂരു പടുത്തുയർത്തിയതെന്നും കെംഗൽ ഹനുമന്തയ്യ വിധാൻ സൗധ നിർമിച്ചെന്നും എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ അന്താരാഷ്ട്ര നഗരമാക്കി മാറ്റിയെന്നും ശിവകുമാർ പറഞ്ഞു. നഗരത്തിലെത്തുന്നവർ പിന്നീട് മടങ്ങിപ്പോകുന്നില്ലെന്നും എംഎൽഎമാരെയും ഇതിന്റെ ഭാഗമായി പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടർന്നുള്ള പ്രതികരണം.

Stories you may like

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

“നഗരത്തിലെത്തുന്ന എംഎൽഎമാരും ഇവിടെ തന്നെ തുടരുന്നു. നഗരത്തിലെത്തുന്ന എല്ലാവർക്കും രണ്ട് വിവാഹങ്ങളാണ്. അത്തരത്തിൽ ഒരു ഡസനോളം പേരുണ്ട്. എനിക്ക് അവരുടെ പട്ടിക നൽകാൻ കഴിയും,” എന്നായിരുന്നു ശിവകുമാറിന്റെ പരാമർശം. ധാർവാഡ്, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ചില എംഎൽഎമാരുടെ പേരുകൾ പറയാൻ കഴിയുമെന്നും എന്നാൽ അതിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിലേക്ക് എത്തുന്ന അഭിഭാഷകരും സ്വന്തം നാടുകളിലേക്ക് മടങ്ങുന്നില്ലെന്നും ഇതാണ് നഗരത്തിലെ ജനസംഖ്യ വർധിക്കാൻ കാരണമെന്നും ശിവകുമാർ പറഞ്ഞു. നഗരത്തിലെ ജനസംഖ്യയുടെ വിഹിതം 33 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശിവകുമാറിന്റെ പരാമർശം രാഷ്ട്രീയ രംഗത്തും മാധ്യമങ്ങളിലും ചർച്ചയായതോടെ ബിജെപി നേതാക്കൾ രംഗത്തെത്തി. അനാവശ്യമായ പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പ്രതികരിച്ചു. രണ്ട് വിവാഹങ്ങളുള്ളതായി ശിവകുമാർ സൂചിപ്പിച്ച എംഎൽഎമാരുടെ പേരുകൾ അദ്ദേഹം വ്യക്തമാക്കണമെന്നും അശോക ആവശ്യപ്പെട്ടു.

ബെംഗളൂരുവിന് പുറത്തുനിന്ന് നഗരത്തിലെത്തിയ എംഎൽഎമാരെയാണ് ശിവകുമാർ പരാമർശിച്ചതെന്ന് അശോക പറഞ്ഞു. താൻ ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി മുതിർന്ന എംഎൽഎ എസ്. സുരേഷ് കുമാറും മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. തമാശയായി പറഞ്ഞതായിരിക്കാം, എന്നാൽ നിയമസഭയുടെ അകത്ത് ഇത്തരം പരാമർശങ്ങൾ സഭയുടെ അന്തസ്സിന് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ സഭയിൽ ഉണ്ടായിരുന്നെങ്കിൽ ഉടൻ തന്നെ പ്രതികരിക്കുമായിരുന്നുവെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പരാമർശം ജനങ്ങൾക്കിടയിൽ അനാവശ്യമായ ആകാംക്ഷയ്ക്ക് ഇടയാക്കിയെന്നും രണ്ട് വിവാഹങ്ങളും രണ്ട് കുടുംബങ്ങളും ഉള്ളതായി അദ്ദേഹം പറഞ്ഞ എംഎൽഎമാരുടെ പേരുകൾ പുറത്തുവിടണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംസ്ഥാനത്തെ ജനങ്ങൾ എല്ലാ എംഎൽഎമാരെയും സംശയത്തോടെയോ പരിഹാസത്തോടെയോ കാണാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Tags: dk shivakumar
Share
Tweet
Send
Share

Latest stories from this section

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

Latest News

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies