കശ്മീരിലെ തീവ്രവാദ സംഘടനകളുടെ ഇടയിൽ ഒരു പുതുമുഖം കൂടി.’ദ് റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന ഭീകര സംഘടനയാണ് കശ്മീർ താഴ്വരയിൽ സജീവമാകുന്നത്.തിങ്കളാഴ്ച ഇവിടെ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തു.
പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദ സംഘടനയായ ലഷ്കർ ഇ ത്വയ്യിബയുടെ നിയന്ത്രണത്തിലാണ് ബെസ്റ്റ് ഫ്രണ്ട് എന്ന സംഘടനയുടെ പ്രവർത്തനം.സോപോറിൽ, ഇൻഫോർമർ നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് വമ്പിച്ച ആയുധവേട്ട നടത്തിയത്. നാല് തീവ്രവാദികളെയും ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് വേണ്ട സഹായം നൽകുന്നത് പാകിസ്ഥാനിലെ ചാരസംഘടനയായ ഐ.എസ്.ഐ ആണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
Discussion about this post