തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. നിലവില്‍ താമസിക്കുന്ന മേഖലയിലെ പ്രാദേശിക ഭരണകൂടം നിഷ്കര്‍ഷിക്കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണം.
രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ യാത്രാസൗകര്യങ്ങള്‍ ഇല്ലാത്തതിനാലും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിട്ടുള്ളതിനാലും കേരളത്തിലേക്കുള്ള യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്. കേരള അതിര്‍ത്തികളില്‍ ആരെങ്കിലും എത്തിച്ചേര്‍ന്നാല്‍ അവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Discussion about this post