ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും അനുസരിക്കാൻ കൂട്ടാക്കാതെ കേരളത്തിലെ ജനങ്ങൾ.ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായാണ് പോലീസ് മുന്നോട്ടു പോകുന്നത്. കേരളത്തിൽ ഇത് വരെ ചാർജ് ചെയ്തത് 1751 കേസുകളാണ്. മുന്നറിയിപ്പു ലംഘിച്ച് പുറത്തിറങ്ങി നടന്നതിന് 2535 പേരാണ് ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത്.1636 വാഹനങ്ങൾ പോലീസുകാർ പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തിൽ പലയിടത്തുമായി നിരവധി സംഭവങ്ങളിൽ പോലീസ് ചാർജ് ചെയ്തത് 1751 കേസുകളാണ്.കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ 21 ദിവസം കഴിഞ്ഞ് ലോക്ഡൗണിനു ശേഷമേ വിട്ടു നൽകൂ എന്നാണ് തീരുമാനം.
Discussion about this post