കോവിഡ് ഭീതിയിൽ ഡൽഹിയിൽ കുടുങ്ങിയ 300 ഇസ്രയേലി പൗരന്മാരെ സുരക്ഷിതമായി രാജ്യത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്രസർക്കാർ. ഇതിനുവേണ്ടിയുള്ള പ്രത്യേക എയർ ഇന്ത്യ വിമാനം വെള്ളിയാഴ്ച പുറപ്പെടും.
രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ എങ്ങനെയെങ്കിലും ഇസ്രായേലിൽ എത്തിച്ചേരാൻ വഴിതേടുന്ന ഇസ്രായേലി പൗരന്മാർ, മുംബൈയിലുള്ള ഇസ്രായേലി കോൺസുലേറ്റിനെ സമീപിക്കുകയായിരുന്നു.തുടർന്നാണ് എല്ലാവരെയും സുരക്ഷിതമായി അവരുടെ രാജ്യത്തെത്തിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയത്.എയർ ഇന്ത്യയുടെ ബോയിങ് AI-139 വിമാനമാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.











