കോവിഡ് കാലത്തെ ക്ഷേമപദ്ധതികളിൽ കേന്ദ്രസർക്കാർ വനിതാ സ്വാശ്രയ സംഘങ്ങൾക്ക് 20 ലക്ഷം വരെ ഈട് ഇല്ലാത്ത വായ്പ പ്രഖ്യാപിച്ചു. നേരത്തെ ഈ വായ്പാതുക 10 ലക്ഷം ആയിരുന്നു.തൊഴിലുറപ്പ് പദ്ധതിയിൽ ജോലി എടുക്കുന്നവർക്ക് ദിവസക്കൂലി 182-ൽ നിന്നും 202 ആയി കൂട്ടി.തൊഴിലുറപ്പുകാരുടെ 100 തൊഴിൽദിനത്തിന് 2000 രൂപ കേന്ദ്രസർക്കാർ അധികം നൽകും.
കർഷകർ, വിധവകൾ, പെൻഷൻകാർ എന്നിവർക്ക് നേരിട്ടുള്ള സഹായമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
വിധവകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും, ഭിന്നശേഷിക്കാര്‍ക്കും ആയിരം രൂപ വീതം പെന്ഷന്, ചെറുകിട തൊഴിലാളി സ്ഥാപനങ്ങളിലെ മൂന്ന് മാസത്തെ പി.എഫ് തുക സര്‍ക്കാര്‍ അടയ്ക്കും.മൂന്ന് മാസത്തേക്ക് അരിയും ഗോതമ്പും സൗജന്യം, എട്ട് കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്ന് എല്‍പിജി സിലിണ്ടര്‍ വീതം സർക്കാർ നൽകും.രാജ്യത്തെ ഒരാളും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
Discussion about this post