ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 748 ആയി. രോഗബാധയിൽ ഇതുവരെ 19 പേർ മരിച്ചു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
കേരളത്തിൽ മാത്രം ഇന്നലെ 39 പുതിയ കേസുകളാണ് സ്വീകരിച്ചത്.ഇതോടെ, സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ കൊല്ലം ജില്ലയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടു കൂടി, കേരളത്തിലെ 14 ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഇന്നലത്തെ 39 കേസുകളിൽ 34 കേസും റിപ്പോർട്ട് ചെയ്തത് കാസർകോട് ജില്ലയിലാണ്.











