നിർദ്ദേശങ്ങൾ ലംഘിച്ചയാൾക്കാരെ ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂർ എസ്.പി യതീഷ്ചന്ദ്രയോട് വിശദീകരണം തേടി ഡി ജി.പി ലോക്നാഥ് ബെഹ്റ. കണ്ണൂർ അഴീക്കലിൽ, കടയ്ക്കു മുന്നിൽ ഒത്തുകൂടിവരെക്കൊണ്ടാണ് യതീഷ്ചന്ദ്ര ഏത്തമിടീച്ചത്.കേരളത്തിൽ, ഇതാദ്യമായാണ് പോലീസ് നിർദ്ദേശങ്ങൾ ലംഘിച്ചതിന് പരസ്യ ശിക്ഷ നടപ്പാക്കുന്നത്.
ശനിയാഴ്ച, രാവിലെ ഏതാണ്ട് 11 മണിയോടെയാണ് സംഭവം നടന്നത്. പോലീസിനെ കണ്ട് ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും പിടികൂടിയവരെ കൊണ്ട് ഏത്തമിടീക്കുകയും, ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കില്ലെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു.
അതേസമയം അങ്ങനെ ചെയ്യിക്കരുതെന്ന് പറഞ്ഞ സ്ത്രീയോട് എസ്പി ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം.
ലോക്ഡൗൺ പരിശോധനയുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നത്, വിലക്ക് ലംഘിച്ചാൽ നിയമപരമായി മാത്രം നടപടി എടുക്കുക എന്നതാണ്.ഈ സാഹചര്യത്തിലാണ് ഡിജിപി, യതീഷ് ചന്ദ്രയോട് വിശദീകരണം ആവശ്യപ്പെട്ടത്.












