ലോക്ഡൗണിൽ തെരുവിലിറങ്ങുന്ന ആളുകളെ ബോധവൽക്കരിക്കാൻ പോലീസുകാരുടെ കലാപരമായ നടപടി ജനശ്രദ്ധയാകർഷിക്കുന്നു. ചെന്നൈയിലെ പോലീസുകാരാണ് കൊറോണ ഹെൽമറ്റ് എന്ന നൂതന ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊറോണാ വൈറസിനെ രൂപത്തിലുള്ള ഹെൽമറ്റ് ധരിച്ചാണ് തെരുവിലിറങ്ങുന്ന യാത്രക്കാരെ പോലീസുകാർ ബോധവൽക്കരിക്കുന്നത്. ഗൗതം എന്ന കലാകാരനെ ആശയമാണ് ഈ ഹെൽമറ്റെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ലെന്നും, ലോക്ഡൗൺ ഗൗരവമായി എടുത്തിട്ടില്ലെന്നും ഉറപ്പാണ്. അതിനുദാഹരണമാണ് എപ്പോഴും റോഡിൽ കാണുന്നവർ. അതുകൊണ്ടാണ് ഈ ഒരു ആശയവുമായി ഞാൻ മുന്നിട്ടിറങ്ങിയത് കേടായ ഹെൽമറ്റും പേപ്പറും കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്” എന്നാണ് ഗൗതം വെളിപ്പെടുത്തിയത്.ഹെൽമെറ്റ് കാണുമ്പോൾ കുട്ടികളാണ് ഏറ്റവും നന്നായി പ്രതികരിക്കുന്നത്. അവർ രക്ഷിതാക്കളോട് തിരികെ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് ചെന്നൈ പോലീസ് ഇൻസ്പെക്ടർ രാജേഷ് ബാബു പറയുന്നു.









