കോവിഡ് രോഗത്തിനെതിരെയുള്ള പ്രതിരോധാർത്ഥം ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ മൾട്ടി പേഷ്യന്റ് വെന്റിലേറ്റർ നിർമ്മിക്കുന്നു. കോർപ്പറേറ്റ് ഭീമന്മാരായ ടാറ്റാ ഗ്രൂപ്പ് മഹീന്ദ്ര ഗ്രൂപ്പ് എന്നിവർ സംയുക്തമായി ചേർന്നാണ് വെന്റിലേറ്ററിന്റെ ഗവേഷണവും നിർമ്മാണവും നടത്തുക. നാല് ലക്ഷം രൂപയോളമാണ് ഒരു വെന്റിലേറ്ററിന് ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ് ഇപ്പോഴെന്നും ഒരാഴ്ചക്കുള്ളിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാകുമെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ആദ്യ മാസം 5000 വെന്റിലേറ്ററുകളും, പിന്നീടുള്ള മാസങ്ങളിൽ 10000 വെന്റിലേറ്ററുകളുമാണ് നിർമ്മിക്കുക.പദ്ധതിയ്ക്കു വേണ്ട പ്രധാന ഉപകരണങ്ങളെല്ലാം ഡി.ആർ.ഡി.ഒ നൽകും. ഫാബ്രിക്കേഷനു വേണ്ട ഘടകങ്ങളെല്ലാം മഹീന്ദ്ര ഗ്രൂപ്പാണ് നൽകുക.വെന്റിലേറ്ററുകളുടെ കുറവു നികത്താനായി 30,000 എണ്ണം ഉടനെ നിർമ്മിക്കാൻ പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രിക്കൽസിനോട് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്










