രാജ്യത്തെ താറുമാറാക്കിയ കോവിഡ് രോഗബാധയിൽ നിന്നും ചൈന പൂർവ്വസ്ഥിതി പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ.കൊറോണയുടെ പ്രഭവകേന്ദ്രമായ ഹ്യൂബേയിൽ നിന്നും ചൈന ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വുഹാനിൽ നിന്നുള്ള ആഭ്യന്തര വിമാനസർവീസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഏപ്രിൽ 8-ഓടു കൂടി മാത്രമേ വുഹാനിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുകയുള്ളൂയെന്ന് ചൈനീസ് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.
മരണസംഖ്യ വളരെ കുറയുകയും പുതിയ കോവിഡ് രോഗബാധയേറ്റ കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യാത്ത സാഹചര്യമായതിനാലാണ് ചൈന നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തയ്യാറായത്. രാജ്യമെമ്പാടുമായി നിരവധി മേഖലകളിലെ ലോക്ഡൗൺ ചൈന പിൻവലിച്ചിട്ടുണ്ട്.
Discussion about this post