മലപ്പുറം: സ്ഥിരം മദ്യപാനികള്‍ക്ക് റേഷന്‍ കടകള്‍ വഴി മദ്യം വിതരണം ചെയ്യണമെന്നാവശ്യം ഉന്നയിച്ച യൂത്ത് ലീഗ് നേതാവിന് സസ്പെന്ഷന്. മലപ്പുറം ജില്ലാ മുസ്ലീം യൂത്ത് ലീഗ് സെക്രട്ടറി ഗുലാം ഹസ്സന് ആലംഗീറിനെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്.
മലപ്പുറം ജില്ലാ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് അന്വേഷണ വിധേയമായി നീക്കം ചെയ്തതായി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.
റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ സ്ഥിരം മദ്യപാനികള്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പ് വരുത്തണമെന്നാണ് ഹസന് ആലംഗീര്‍ ആവശ്യപ്പെട്ടിരുന്നത്.
ബിവറേജ് ഔട്ട് ലെറ്റുകളടക്കം അടച്ചിടണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. എന്നാല്‍ അതിനിടെയാണ് മദ്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതാവ് രംഗത്തെത്തിയിരുന്നത്.
Discussion about this post