ലോക്ഡൗൺ നമ്പറിലേക്ക് അനാവശ്യമായി വിളിച്ച് ശല്യപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ സ്ഥാപിച്ച നമ്പറിലേക്ക് വിളിച്ചായിരുന്നു യുവാവിന്റെ നേരമ്പോക്ക്.
നമ്പറിലേക്ക് തുരുതുരാ വിളിച്ച യുവാവ് 4 സമൂസ കൊണ്ടുവരാൻ ആവശ്യപ്പെട്ട് യുവാവ് അധികൃതരുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു. അധികൃതർ കസ്റ്റഡിയിലെടുത്ത യുവാവിനോട് മജിസ്ട്രേറ്റ് അഴുക്കുചാൽ വൃത്തിയാക്കാൻ ഉത്തരവിടുകയായിരുന്നു.റാംപൂർ ജില്ലാ മജിസ്ട്രേറ്റ് ആണ് യുവാവിനെതിരെ കർശന നടപടിയെടുത്തത്. അഴുക്കുചാൽ വൃത്തിയാക്കിപ്പിച്ചെങ്കിലും നാലു സമൂസ വാങ്ങിച്ചു കൊടുത്ത ശേഷമാണ് യുവാവിനെ വിട്ടയച്ചത്.രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ,മറ്റ് അസുഖങ്ങളുള്ളവർ എന്നിങ്ങനെ അത്യാവശ്യക്കാർക്ക് വിളിക്കാനായാണ് യു.പി സർക്കാർ ഹെൽപ് ലൈൻ സ്ഥാപിച്ചത്.











