തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ ഏപ്രില്‍, മേയ് മാസത്തെ ശമ്പളം 50 ശതമാനം വീതം വെട്ടിക്കുറയ്ക്കുന്നതിന് ആലോചന നടക്കുന്നതായി സൂചന. സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം സാലറി ചലഞ്ചില്‍ നിന്നും താഴെ തട്ടിലുള്ള ജീവനക്കാരെയും, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും, പൊലീസിനെയും ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സാലറി ചലഞ്ച് പ്രകാരം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം നല്കിയാല് 3000 കോടിയിലധികം രൂപ സര്‍ക്കാരിന് കിട്ടും.
Discussion about this post