രാജ്യത്ത് ഏറ്റവും വലിയ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയ നിസാമുദ്ദീന്‍ മര്‍ക്കസ് മതസമ്മേളനം നടന്നത് അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 23ന് മര്‍ക്കസ് ഒഴിപ്പിക്കണമെന്ന് ഡല്‍ഹി പോലിസ് മര്‍ക്കസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മതപുരോഹിതരെ വിളിച്ച് ഉന്നത് പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ വീഡിയൊ പുറത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Prajeshkumar.V/videos/2889642554482150/
അതേസമയം സാമുഹിക അകലം പോലിക്കേണ്ട കാര്യമില്ലെന്ന് ആഹ്വാനം ചെയ്യുന്ന മര്‍ക്കസിലെ പുരോഹിതന്‍ മൗലാനാ സാദിന്റെ വീഡിയ ചില ദേശീയ ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. 7000 പേര്‍ക്ക് രോഗം ബാധിക്കുന്നത് തടയാന്‍ ആര്‍ക്കാമാവില്ല എന്നാണ് മൗലാനയുടേതായി പുറത്ത് വന്ന ഓഡിയൊ ക്ലിപ്പില്‍ പറയുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്ന് വിസാ ചട്ടം ലംഘിച്ചെത്തിയവരെ മത സമ്മേളനത്തില്‍ പങ്കെടുപ്പിച്ചു, സാമൂഹിക അകലം പാലിച്ചില്ല, ഇവിടെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രാജ്യമെമ്പാടും സന്ദര്‍ശിച്ചു തുടങ്ങിയ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്ത് വരുന്നത്.
കേരളത്തില്‍ നിന്ന് മാത്രം 310 പേരാണ് ഈ മതസമ്മേളനത്തില്‍ പങ്കെടുത്തത്. മതസമ്മേളനത്തില്‍ പങ്കെടുത്ത നാല് പേര്‍ തെലങ്കാനയില്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിസാമുദ്ദീന്‍ മതസമ്മേളനം കൊവിഡ് വ്യാപനത്തിന്റെ പ്രധാനകേന്ദ്രമായി മാറിയെന്ന വസ്തുത പുറം ലോകം അറിഞ്ഞത്.








