Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

by Brave India Desk
May 19, 2026, 07:10 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : ഭാരതത്തിന്റെ സുരക്ഷയിൽ ഏറ്റവും നിർണായകമായ സിലിഗുരി ഇടനാഴി അഥവാ ‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും. 120 ഏക്കർ ഭൂമി ബംഗാളിലെ പുതിയ ബിജെപി സർക്കാർ കേന്ദ്രസർക്കാരിന് കൈമാറി. ഭാരതത്തിന്റെ സുരക്ഷയിൽ ഏറ്റവും നിർണായകമായ പ്രദേശമാണിത്. അതിർത്തി സുരക്ഷയും പ്രതിരോധ സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബംഗാളിലെ സുവേന്ദു അധികാരി സർക്കാരിന്റെ ഈ നീക്കം.

അതിർത്തി സുരക്ഷാ സേനയ്ക്ക് (BSF) പുതിയ ഔട്ട്‌പോസ്റ്റുകൾ നിർമ്മിക്കാനും തന്ത്രപ്രധാനമായ ഫെൻസിങ് (വേലി കെട്ടൽ) ജോലികൾ പൂർത്തിയാക്കാനും ഈ ഭൂമി ഉപയോഗിക്കും. വെറും 20 മുതൽ 22 കിലോമീറ്റർ വരെ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ പാതയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര, സിക്കിം എന്നിവയെ ഭാരതത്തിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നത്. ഈ ഇടനാഴിയുടെ ഒരു വശത്ത് ബംഗ്ലാദേശും മറുവശത്ത് നേപ്പാളുമാണ്. വടക്കുഭാഗത്ത് ഭൂട്ടാനും ചൈനയുടെ ടിബറ്റ് മേഖലയും ഇതിനോട് ചേർന്നുനിൽക്കുന്നു. ഏതെങ്കിലും തരത്തിലുള്ള യുദ്ധ സാഹചര്യമുണ്ടായാൽ ശത്രുരാജ്യങ്ങൾ ഈ ഇടുങ്ങിയ പാത ലക്ഷ്യമിട്ടാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പൂർണ്ണമായി ഒറ്റപ്പെട്ടുപോകും. ഈ കാരണത്താൽ തന്നെ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ഭൂപ്രദേശമാണ് ചിക്കൻസ് നെക്ക്.

Stories you may like

ഉത്തർപ്രദേശിലും പ്രളയഭീതി: അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

നേരത്തെ മമതാ ബാനർജി സർക്കാർ ഈ പ്രദേശങ്ങളിൽ വേലി കെട്ടാൻ പോലും ഭൂമി കേന്ദ്രസർക്കാരിന് വിട്ടുനൽകാതിരുന്നത് വലിയ സുരക്ഷാ ആശങ്കയായിരുന്നു രാജ്യത്ത് സൃഷ്ടിച്ചിരുന്നത്. ദേശീയ സുരക്ഷ മുൻനിർത്തി ബംഗാൾ സർക്കാർ ഇപ്പോൾ 120 ഏക്കറോളം ഭൂമി വിട്ടുനൽകാൻ തയ്യാറായത് നിർണായകമായ ഒരു സുരക്ഷാ നീക്കമായി വിലയിരുത്തപ്പെടുന്നു. ചിക്കൻസ് നെക്ക് ഇടനാഴിയുടെ സുരക്ഷയ്ക്കായി ഇന്ത്യൻ സൈന്യത്തിന്റെ 33 കോർ ആണ് പ്രധാനമായും രംഗത്തുള്ളത്. പ്രതിരോധ ആവശ്യങ്ങൾക്കായി സിലിഗുരി ഇടനാഴിയിലൂടെയുള്ള റെയിൽവേ ലൈനുകൾ നാല് ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്നുണ്ട്. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ സുരക്ഷിതമായി സൈനികരെയും ആയുധങ്ങളെയും എത്തിക്കാൻ 40 കിലോമീറ്റർ നീളത്തിൽ രണ്ട് ഭൂഗർഭ റെയിൽ പാതകളും കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: west bengalcentral governmentSiliguri corridorchickens neck
Share
Tweet
SendShare

Latest stories from this section

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

Latest News

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

ഉത്തർപ്രദേശിലും പ്രളയഭീതി: അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies