ഒരു ദിവസം ഉറക്കമെഴുന്നേറ്റപ്പോൾ കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നത് ഹിമാലയത്തിന്റെ മാസ്മര ദൃശ്യം. വെള്ളിയാഴ്ച കാലത്ത് ജലന്ധറിലാണ് ഈ വിസ്മയക്കാഴ്ച ദൃശ്യമായത്. അന്തരീക്ഷത്തിൽ മാലിന്യങ്ങൾ നിറഞ്ഞിരുന്നതിനാൽ ദൂരെ നിന്നും ഇതുവരെ ഇങ്ങനെയൊരു കാഴ്ച ജലന്ധറിൽ ദൃശ്യമായിരുന്നില്ല. ഫാക്ടറികൾ വമിപ്പിക്കുന്ന പുകയും വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന കാർബൺ മോണോക്സൈഡും അന്തരീക്ഷം മുഴുവൻ വ്യാപിച്ചിരുന്നതായിരുന്നു കാരണം.
എന്നാൽ, ലോക്ഡൗണിൽ ഫാക്ടറികൾ പൂട്ടിയിടുകയും വാഹനങ്ങൾ നിരത്തിലിറങ്ങാതെയുമായി.പരിസ്ഥിതി മലിനീകരണം തീർത്തും ഇല്ലാതായതോടെ അന്തരീക്ഷം ശുദ്ധീകരിക്കപ്പെട്ടതിനാലാണ് ഹിമാലയത്തിലെ ദൗലാധാർ മലനിരകളുടെ ദൂരക്കാഴ്ച ജലന്ധറിൽ കാണാൻ സാധിച്ചത്. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ദ്രോഹം എത്രമാത്രം ആഴത്തിലുള്ള ഫലങ്ങളുണ്ടാക്കുന്നുവെന്നതിന്റെ നേർക്കാഴ്ച കൂടിയായിരുന്നു ഈ സംഭവം.
Discussion about this post