രാജ്യത്ത് കോവിഡ് രോഗബാധയേറ്റവരുടെ എണ്ണം 3,557 ആയി.ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 505 കേസുകളാണ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 690 ആയി.
ഇതുവരെ ഇന്ത്യയിൽ ആകെ 83 പേർക്ക് ജീവൻ നഷ്ടമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കോവിഡ് രോഗം ബാധിച്ചവരിൽ 275 പേർ ഇതുവരെ സുഖപ്പെട്ടു.ശനിയാഴ്ച മുതൽ ഞായറാഴ്ച രാത്രി വരെ 11 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.











