ഡൽഹിയിൽ നിസാമുദ്ദീൻ മർകസിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 14 ഇന്തോനേഷ്യൻ പൗരൻമാർക്കെതിരെ തെലങ്കാന പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സമ്മേളനത്തിൽ പങ്കെടുത്ത 14 പേരിൽ 10 പേർക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിരുന്നു.വിസ ചട്ടങ്ങൾ ലംഘിച്ചതിനും സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിനുമാണ് കേസെടുത്തത്. വിദേശികളുടെ കൂടെയുണ്ടായിരുന്ന കരിംനഗർ സ്വദേശിക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.തെലങ്കാനയിൽ ഇന്നലെ 30 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.ഹൈദരാബാദിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം 153 ആണ്.
Discussion about this post