ലോക്ഡൗണും മറ്റു കർശന നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു മറ്റു സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആസാം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ഡൗൺ തുടരണമെന്ന നിലപാടാണ് കേന്ദ്ര സർക്കാറിനെ അറിയിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും,ഫലപ്രദമായി ഇതിനെ നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ തുടരണമെന്നുമാണ് ഈ സർക്കാരുകളുടെ അഭിപ്രായം. അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ഛത്തീസ്ഗഡും, മറ്റു സംസ്ഥാനക്കാർക്ക് പെർമിറ്റ് ഏർപ്പെടുത്തുമെന്ന് ആസാം സർക്കാരും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ലോക്ഡൗൺ നീട്ടുമെന്നാണ് ജാർഖണ്ഡിന്റെ നിലപാട്.
Discussion about this post