ബാര്‍പേട്ട: അസാമില്‍ ഇടിമിന്നലില്‍ ഏഴ് പേര് മരിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ ആസാമിലെ ബാര്‍പേട്ട ജില്ലയിലാണ് ഏഴ് പേര് മരിച്ചത്. ഇരുപതോളം പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
മിലന് ബസാറിലെ ബെകി നദിയിലൂടെ ബോട്ടില്‍ യാത്ര ചെയ്തിരുന്നവര്‍ക്കാണ് മിന്നലേറ്റത്.
ഗോഗോല്മാരി, സാന്ട്ര എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണു മരിച്ചതെന്നു പോലീസ് അറിയിച്ചു. ഇടിമിന്നലേറ്റു പരിക്കേറ്റവരെ ബാര്‍പേട്ട മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിനു സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Discussion about this post