മഹാരാഷ്ട്രയിൽ അതിവേഗം കോവിഡ് ബാധ പടരുന്നു. ഏറ്റവും അവസാനം ലഭിച്ച കണക്കു പ്രകാരം മഹാരാഷ്ട്രയിൽ 1,364 പേർക്ക് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പകുതിയിലധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്.9 ദിവസം കൊണ്ടാണ് 1,144 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.മുംബൈയിൽ ഏതാണ്ട് 746 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ധാരാവിയിൽ ഇന്നലെ ഒരാൾ കൂടി മരിച്ച സാഹചര്യത്തിൽ,പഴം-പച്ചക്കറി കടകൾ അടക്കം എല്ലാം അടച്ചിടാനാണ് മഹാരാഷ്ട്ര സർക്കാർ നിർദേശിച്ചത്. ഏപ്രിൽ ഒന്നുമുതൽ എല്ലാ ദിവസവും നൂറു പേർക്കെങ്കിലും രോഗം സ്വീകരിക്കുന്നുണ്ട്. ശരാശരി എട്ടു പേർ വീതം ഒരു ദിവസം മരിക്കുന്നുമുണ്ട്.
Discussion about this post