അമേരിക്കക്ക് പിന്നാലെ കൊവിഡ് പ്രതിരോധമരുന്ന് ഇസ്രായേലിലേക്കും കയറ്റി അയച്ച് ഇന്ത്യ.കോവിഡ് പ്രതിരോധത്തിനുപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനാണ് ഇസ്രായേലിനും ഇന്ത്യ നല്‍കിയത്. ആ രാജ്യത്തിന്റെ പ്രത്യേക അപേക്ഷ പ്രകാരമാണ് നടപടി. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 5 ടണ്‍ മെഡിസിനുകളുടെ ചരക്കാണ് ഇസ്രായേലിലേക്ക് ഇന്ത്യ കയറ്റി അയച്ചത്.മരുന്നുകളുടെ ചേരുവകളും ഹൈഡ്രോക്‌സി ക്ലോറോക്വിനും ആണ് ഇസ്രാലിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്.
മരുന്ന് കയറ്റി അയച്ചതിനു പിന്നാലെ പ്രധാനമന്ത്രി മോദിക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നന്ദി അറിയിച്ചു. എല്ലാ ഇസ്രായേല്‍ പൗരന്‍മാരും ഇന്ത്യയോട് നന്ദി അറിയിക്കുന്നു എന്നാണ് നെതന്യാഹുവിന്റെ ട്വീറ്റ്.
Thank you, my dear friend @narendramodi, Prime Minister of India, for sending Chloroquine to Israel.
All the citizens of Israel thank you! 🇮🇱🇮🇳 pic.twitter.com/HdASKYzcK4
— Prime Minister of Israel (@IsraeliPM) April 9, 2020
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍ഏെപ്രില്‍ മൂന്നിനാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഇസ്രഈലിലേക്കു കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്ന് നെതന്യാഹു മോദിയോട് ഫോണിലൂടെ ആഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു മുമ്പ് മാര്‍ച്ച് 13 ന് മാസ്‌കുകളും സുരക്ഷാ സാമഗ്രികളും നല്‍കണമെന്ന് നെതന്യാഹു അഭ്യര്‍ത്ഥിച്ചിരുന്നു.
നേരത്തെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. മോദി മഹനായ വ്യക്തിയെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഒരു കോടി മരുന്ന് ഇന്ത്യയില്‍ നിലനിര്‍ത്തിയ ശേഷമായിരിക്കും യു.എസിനുള്ളവ കയറ്റുമതി ചെയ്യുകയെന്നും ഗുജറാത്തിലെ മൂന്ന് കമ്പനികളാണ് മരുന്ന് നിര്‍മാണം നടത്തുകയെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിക്കുകയും ചെയ്തിരുന്നു.











Discussion about this post