കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം ഇന്നറിയാം.തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും.
ലോക്ഡൗൺ തുടർന്ന് കൊണ്ടു തന്നെ കർശനമായ ഉപാധികളോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സാധ്യതയുണ്ട്. കേന്ദ്രസർക്കാരിന്റെ തീരുമാനവും സംസ്ഥാനസർക്കാർ നിയോഗിച്ച ഡോ.കെ.എം എബ്രഹാം അധ്യക്ഷനായ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ചായിരിക്കും യോഗത്തിൽ അന്തിമ തീരുമാനം എടുക്കുക. ഘട്ടംഘട്ടമായി മാത്രം നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്നാണ് വിദഗ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായ ഹോട്ട്സ്പോട്ടുകളിൽ കർശന യന്ത്രങ്ങൾ തുടർന്നേക്കും.
Discussion about this post