ഓപ്പറേഷൻ മേഘ്ദൂതിനിന്ന് 36 വയസ്സ്. ഹിമാലയത്തിൽ, സിയാച്ചിൻ ഗ്ലേസിയർ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തത് 36 വർഷം മുൻപാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് ഹിമാലയത്തിലെ സിയാച്ചിൻ ഗ്ലേസിയർ.ഇന്ത്യയുടെ സുരക്ഷയിൽ ഏറ്റവും തന്ത്രപ്രധാനമായ പങ്കു വഹിക്കുന്നുണ്ട് സിയാച്ചിൻ. പാകിസ്ഥാൻ ഇവിടം പിടിച്ചടക്കാനുള്ള നിശബ്ദ ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ, ഈ നീക്കം മണത്തറിഞ്ഞ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ യുദ്ധ ഗതി നിർണയിക്കുന്നതിൽ സിയാച്ചിന്റെ പങ്ക് വ്യക്തമാക്കിയതോടെ പിന്നീട് ഇന്ത്യയുടെ നീക്കം യുദ്ധകാലാടിസ്ഥാനത്തിൽ ആയിരുന്നു.
1984 ഏപ്രിൽ 13ന് ഇന്ത്യൻ സൈന്യം ഇന്ത്യൻ വായുസേനയും ചേർന്നു നടത്തിയ സംയുക്ത ഓപ്പറേഷനായ മേഘ്ദൂതിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിൽ ഇന്ത്യയുടെ പതാക പാറിപ്പറന്നത്.സിയാ എന്നാൽ ഹിമാലയത്തിൽ മാത്രം കാണപ്പെടുന്ന ഒരു തരം കാട്ടുപൂക്കളാണ്.അവിടെ ആദ്യം കാലുകുത്തിയ സൈനികരിൽ ഒരാളാണ് ആ സ്ഥലത്തിന് സിയാച്ചിൻ എന്നു പേരിട്ടത്.








