Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘പ്രത്യുപകാരം…. !!’;വിവാദമായ സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള കരാറിനെ കുറിച്ച്

by Brave India Desk
Apr 14, 2020, 02:41 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

വിശ്വരാജ് വിശ്വ 

IN FACEBOOK

കേരള സര്‍ക്കാരിനെ കുറിച്ചു ഈയിടെ ആയി അന്താരാഷ്ട്ര തലത്തില്‍ വല്ലാതെ ചര്‍ച്ച നടക്കുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ?
അന്താരാഷ്ട്ര മാധ്യമങ്ങള്‍, പ്രമുഖ വ്യക്തികള്‍, പ്രമുഖ ഏജന്‍സികള്‍ അങ്ങനെ അങ്ങനെ..?

കടം കയറി ശമ്പളം കൊടുക്കാന്‍ കാശില്ലാതെ കടത്തിനു മുകളില്‍ കടം എടുക്കുന്ന, കുടിശ്ശിക പെന്‍ഷന്‍ കൊടുക്കാന്‍ കടം ബാക്കി ഉള്ളത് എടുത്തു കൊറോണ പാക്കേജ് ആക്കിയ കേരളത്തെ അന്താരാഷ്ട്ര തലത്തില്‍ ഉള്ള സാമ്പത്തിക വിദഗ്ദ്ധര്‍ പൊക്കി അടിക്കുന്ന കാഴ്ച ലോജിക്കല്‍ ബുദ്ധി ഉള്ള നിങ്ങളെ അമ്പരിപ്പിച്ചോ ?

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഇല്ല, നിങ്ങള്‍ക്ക് തെറ്റിയിട്ടില്ല…!

അതേ, കേരളം ഈ ഇടപാട് നടത്തുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ സോഷ്യല്‍ മീഡിയ, ഇലക്ട്രോണിക് മീഡിയയില്‍ എല്ലാം തങ്ങളുടെ ക്‌ളയന്റിനെ പ്രൊമോട്ട് , മാര്‍ക്കറ്റ് ചെയ്യാന്‍ കോടികള്‍ വാങ്ങി പ്രൊപ്പോഗാണ്ട ഉണ്ടാക്കി വില്‍പന നടത്തുന്ന സ്പിരിങ്കളര്‍ എന്ന കമ്പനിയുമായി ആണ്….

ഓര്‍മ്മ ഇല്ലേ, Cambridge Analytica എന്ന ബ്രിട്ടീഷ് സ്ഥാപനവും ആയി 2018 ല്‍ നടന്ന വിവാദം. ?

കോടിക്കണക്കിന് ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നും അവര്‍ അറിയാതെ അവരുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് രാഷ്ട്രീയ പ്രചാരണ കാമ്പൈനുകള്‍ വിജയകരമായി നടത്തിയാണ് CA കുപ്രസിദ്ധി നേടിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രമ്പിന്റെ ക്യാമ്പയിനില്‍ മുതല്‍ ഇന്ത്യയിലെ തെരെഞ്ഞെടുപ്പില്‍ കോണ്ഗ്രസിന്റെ പേര് വരെ അവരുടെ ക്ലയന്റ് ലിസ്റ്റില്‍ ഉണ്ട്. റഷ്യ ആരോപിക്കുന്നത് അവരുടെ പൊതു തെരെഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാന്‍ Cambridge Analytica ശ്രമം നടത്തി എന്നാണ്… ഇത് പറഞ്ഞത് ഡാറ്റ കൈവശം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും, എത്ര വരെ പോകാം എന്ന് ഒരു രൂപം തരാന്‍ വേണ്ടിയാണ്…

കേരളത്തിലേക്ക് തിരികെ എത്താം..
ഈ ഡാറ്റ മോഷണം എന്ന സൂത്രപ്പണി വിവരം പുറത്തായി എന്നു തോന്നിയപ്പോള്‍ തന്നെ, കേരള സര്‍ക്കാര്‍, Sprilnklar എന്ന ഈ കമ്പനിയുടെ സേവനങ്ങള്‍ അവസാനിപ്പിച്ച് 2 ദിവസം കൊണ്ട് കേരളം സ്വന്തമായി Covid 19 നു വേണ്ടി സ്വന്തമായി ഡാറ്റ ബാങ്കും വിവര ശേഖരണത്തിനു ആപ്പും ഉണ്ടാക്കി കഴിഞ്ഞു… അപ്പോള്‍ 2 ദിവസം കൊണ്ട് സര്‍ക്കാരിന് തന്നെ ഈ സാങ്കേതിക വിദ്യ ഉണ്ടാക്കാന്‍ സാധിക്കും എങ്കില്‍ പിന്നെ എന്തിനാണ് അന്തരാഷ്ട്ര തലത്തില്‍ Intellectual Propetry Rights ന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനം എന്നു ഗൂഗിളില്‍ തന്നെ പച്ചക്ക് പറയുന്ന ഒരു സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയത് എന്തിനാണ് ? എന്തിനാണ് അവര്‍ക്ക് നമ്മള്‍ ലക്ഷക്കണക്കിന് മലയാളികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവാദം നല്‍കിയത്..?
എന്തിനാണ് കൈവശം വച്ചിരിക്കുന്ന ഈ ഡേറ്റ വില്‍ക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല എന്നു കമ്പനി വെബ്‌സൈറ്റില്‍ തന്നെ കൃത്യമായി പറയുന്ന കമ്പനിക്ക് നമ്മള്‍ ലക്ഷക്കണക്കിന് മലയാളികളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കിയത് ?.
അതിന്റെ ഉത്തരം ആണ് ഒന്നാം പാരഗ്രാഫില്‍ ഉള്ളത്. പ്രത്യുപകാരം…. !!
U scratch my Back, I will scratch yours…

കേരള സര്‍ക്കാര്‍ Covid 19 രോഗത്തെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് മലയാളികളുടെ സ്വകാര്യ ഡാറ്റ പങ്കു വച്ചതു 50 മില്യന്‍ US ഡോളറിന്റെ ഡാറ്റ അടിച്ചു മാറ്റല്‍ കേസില്‍ പ്രതികള്‍ ആയ കമ്പനിയെ ആണ്…അമേരിക്കന്‍ കമ്പനി ആയ OPAL Systems ആണ് അവരുടെ പ്രോഡക്റ്റ് അടിച്ചു മാറ്റിയതിനു സര്‍ക്കാരിന്റെ സ്വന്തം പ്രസ്തുത കമ്പനി ക്ക് എതിരെ കോടികളുടെ നഷ്ടപരിഹാരം ക്ലെയിം ചെയ്തിരിക്കുന്നത്..

അതേ കേരള സര്‍ക്കാര്‍ മലയാളികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ഏല്‍പ്പിച്ച സ്പ്രിംങ്കലര്‍ എന്ന കമ്പനി ഒരു സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കമ്പനി ആണ്…
അതായത് നിങ്ങളുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നിങ്ങള്‍ അറിയാതെ തന്നെ ട്രാക്ക് ചെയ്തു കൊണ്ട് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടെത്തി അവ പുറത്തുള്ള വലിയ സ്വകാര്യ കമ്പനികള്‍ക്ക് വന്‍ തുകക്ക് വില്‍ക്കും. ആ ഡാറ്റാ വച്ചു അവര്‍ നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ അവരുടെ പ്രോഡക്റ്റ് മാനിപ്പുലേറ്റ് ചെയ്തു നിങ്ങളില്‍ വച്ചു കെട്ടുന്നു, പണം ഉണ്ടാക്കുന്നു.

നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഒരു കമ്പനിക്ക് ലഭിച്ചാല്‍ നിങ്ങള്‍ക്ക് വേണ്ടി ഉള്ള മാര്‍ക്കറ്റിങ് എങ്ങനെ ചെയ്യണം എന്നു കണ്ടെത്താന്‍ എന്താണ് ബുദ്ധിമുട്ട് ? കാരണം നിങ്ങളെക്കാള്‍ കൂടുതല്‍.ഇപ്പോള്‍ ആ കമ്പനിക്ക് നിങ്ങളെ അറിയാം.. മറക്കരുത് ഡേറ്റ എന്നാല്‍ നൂറ്റാണ്ടിന്റെ എണ്ണ ആണ്, സ്വര്‍ണം ആണ്..

ഇനി കമ്പനിയും ആയി ഉള്ള തിരശീലക്ക് പിന്നിലെ Shadow ഡീല്‍ ആണ് ശ്രദ്ധിക്കേണ്ടത്.

Sprinklar എന്ന കമ്പനിയുടെ ഈ രംഗത്തെ, ഈ Covid 19 ഡാറ്റ മാനേജ്‌മെന്റിന്റെ ഭാഗമായ ആദ്യത്തെ ഉപഭോക്താവ് കേരളം ആണ്… Covid 19 എന്ന ഈ രോഗം ഇന്ന് ലോകത്തിലെ 90% രാജ്യങ്ങളെയും ബാധിച്ചു കഴിഞ്ഞു. അതായത് നമ്മുടെ രാജ്യത്തിന്റെ മാത്രമല്ല, ലോകം മുഴുവന്‍ ഈ രോഗത്തിന്റെ കെടുതികള്‍ മൂലം മനുഷ്യജീവനുകള്‍ പൊലിഞ്ഞു കൊണ്ടിരിക്കുന്നു, സാമ്പത്തിക രംഗം തകരുന്നു, ദിനം പ്രതി ലക്ഷക്കണക്കിന് ആളുകളിലേക്ക് ഇത് പടര്‍ന്നു കൊണ്ടിരിക്കുന്നു. അതായത് Sprinklar എന്ന കമ്പനിക്ക് ഇന്ന് ലോകം മുഴുവന്‍ മാര്‍ക്കറ്റ് ഉണ്ട്. അപ്പോള്‍ അവരുടെ പ്രോഡക്റ്റിന്റെ പരസ്യം എന്താണ് ? ഏതാണ് ?
സംശയമുണ്ടോ ? ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിച്ച കേരളം തന്നെ. !!!

അപ്പോള്‍ കേരളത്തിലെ രോഗവ്യാപനം തടയാന്‍ ആയി കമ്പനിയുടെ സാങ്കേതിക സഹായം തേടിയത് മുതല്‍ രോഗത്തിന്റെ വ്യാപനം പിടിച്ചു കെട്ടാനും, രോഗികളുടെ ട്രാക്കിങ്, ട്രേസിങ്, Quarantine Moniroring ഒക്കെ എത്ര ഫലപ്രദമായി ആണ് കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചു കേരളം നടത്തി വിജയം നേടിയത് എന്നു അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ആവണം, അല്ലെങ്കില്‍ ആക്കണം. അങ്ങനെ ലോകത്തു എവിടെയും കേരളം Covid 19 എന്ന രോഗത്തെ നേരിട്ടത് കമ്പനി മാര്‍ക്കറ്റിങ് ചെയ്യും. അപ്പോള്‍ കമ്പനിക്ക് ഫ്രീ പരസ്യം ആണ്. സ്വന്തം സക്‌സസ്സ് സ്റ്റോറി മാര്‍ക്കറ്റ് ചെയ്തു കൊണ്ട് ഒരു ഡാറ്റ മാനേജ്‌മെന്റ് സോഷ്യല്‍. മീഡിയ മാര്‍ക്കറ്റിങ് കമ്പനി അവരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു വമ്പന്‍ വിജയഗാഥ ആയി പ്രതിഷ്ഠിക്കുമ്പോള്‍ സ്വാഭാവികം ആയും അവരുടെ മാര്‍ക്കറ്റിങ് ടൂള്‍ ആയ കേരളവും കേരള മോഡലും കൂടി ‘വാഴ നനക്കുമ്പോള്‍ ചീര നനയുന്ന’ പോലെ എങ്ങും എത്തും, ചര്‍ച്ച ആവും…
എന്തു കൊണ്ട് കേരളത്തെക്കാള്‍ നന്നായി രോഗത്തെ പിടിച്ചു കെട്ടിയ കര്‍ണാടകയെ പറ്റി ചര്‍ച്ച നടക്കുന്നില്ല.. ? കാരണം കര്‍ണ്ണാടക ഈ ‘ബിസിനസ്സില്‍’ ഇല്ലാത്ത ഇന്ത്യന്‍ സംസ്ഥാനം ആണ്…

ഈ ഡാറ്റ ബ്രീച്ചിന്റെ ഒരു വലിയ പ്രാക്ടിക്കല്‍ ഉപയോഗത്തിന്റെ ഒരു ഉദാഹരണം നമ്മുടെ കൊച്ചു കേരളത്തിന്റെ ഉദാഹരണം വച്ചു ഒന്നു നോക്കാം…

Covid രോഗം ബാധിച്ചവര്‍, Quarantine ല്‍ ആയ ലക്ഷക്കണക്കിന് ആളുകള്‍, ടെസ്റ്റ് ചെയ്യപ്പെട്ട പതിനായിരങ്ങള്‍, മേല്‍പറഞ്ഞവരുടെ ബന്ധുക്കള്‍ ആയ ലക്ഷക്കണക്കിന് ആളുകള്‍, പിന്നെ സര്‍ക്കാര്‍ Volunteer മാര്‍ , ആരോഗ്യ രക്ഷാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ അവരുടെ ബന്ധു വലയത്തില്‍ ഉള്ളവര്‍, ഇവരുടെ എല്ലാം ഇപ്പോള്‍ സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ട്. അതായത് പാര്‍ട്ടിയുടെ കയ്യിലും ഉണ്ട്.

ഈ പറഞ്ഞവര്‍ ഒരു കൃത്യമായ Targeted Audience ആണ്.
ഇവരെ എങ്ങനെ സ്വാധീനിക്കണം, ഇവരെ എങ്ങനെ സര്‍ക്കാരിന്റെ പോളിസികള്‍, പോസിറ്റീവ് ഔട്‌ലൂക് ഉണ്ടക്കാനും നാളെ ഇവര് വഴി ഒരു പൊളിറ്റിക്കല്‍ മൈലേജ് ഉണ്ടക്കാനും ഈ കിട്ടിയ ഡാറ്റ വഴി എളുപ്പം സാധിക്കും. അവരുടെ സാമ്പത്തിക ശേഷി പോലും ഇപ്പോള്‍ ഡാറ്റ ആയി ശേഖരിച്ച് കഴിഞ്ഞു. ഇവര്‍ ഒന്നും അറിയാതെ തന്നെ ഇവരെ പൊളിറ്റിക്കല്‍ ടൂളുകള്‍ ആക്കാന്‍ വലിയ ബുദ്ധിമുട്ടില്ലാതെ സാധിക്കും…

നാളെ ഈ സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് കമ്പനി മറ്റൊരു Cambridge Analytica ആയി മാറാം. നാളെ നിങ്ങള്‍ ഏവരും നല്‍കിയ ഡാറ്റയും പിന്നെ ഇടതിന് നല്‍കുന്ന പ്രത്യുപകാരം ആയി അവരുടെ ഇലക്ഷന്‍ ക്യാമ്പയിന്‍ അടക്കം ഡിസൈന്‍ ചെയ്യുന്നത് ഇത്തരം കമ്പനികള്‍ ആവാം… ഡോണല്‍ഡ് ട്രമ്പിന്റെ കാമ്പയിനും റ്റെഡ് ക്രൂസിന്റെ കാമ്പയിനും ഒക്കെ ഡിസൈന്‍ ചെയ്തത് കോടിക്കണക്കിന് ആളുകളുടെ ഡാറ്റ കയ്യില്‍ വച്ചു statistical tool കള്‍ കൊണ്ടു അവരുടെ Behavior Pattern പഠിച്ചു അവരെ എങ്ങനെ മാനിപ്പുലേറ്റ് ചെയ്തു തങ്ങള്‍ക്ക് അനുകൂലം ആയി ചിന്തിപ്പിക്കണം എന്നു അറിയാവുന്ന സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് കമ്പനിക്ക് ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനത്തെ നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ അട്ടിമറിക്കന്‍ സാധിക്കും… റഷ്യ എന്ന വലിയ രാഷ്ട്രം അവരുടെ തെരെഞ്ഞെടുപ്പ് അട്ടിമറിക്കന്‍ ശ്രമിച്ചു എന്നു ആരോപണം ഉന്നയിക്കുമ്പോള്‍ ആണ് നമ്മുടെ ഒരു സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ ഒരു സ്ഥാപനത്തെ ഇങ്ങോട്ട് വിളിച്ചു ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കിയത്. അതും ഞങ്ങള്‍ ഡാറ്റ വില്‍ക്കും എന്നു അവരുടെ വെബ്‌സൈറ്റില്‍ പരസ്യം ചെയ്ത കമ്പനിയെ, മോഷണ ആരോപണവും അതിന്റെ കേസും പബ്ലിക് ഡൊമൈനില്‍ തന്നെ ലഭിക്കുന്ന കമ്പനിയെ അത്യന്തം ശ്രദ്ധ വേണ്ട ഈ ദൗത്യത്തെ കണ്ണടച്ചു ഏല്‍പ്പിച്ചത്. !!!
വാര്‍ത്ത പുറത്തു പോയ ഉടനെ സര്‍ക്കാര്‍ സ്വന്തം ഡാറ്റ മാനേജ്‌മെന്റും സാങ്കേതിക വിദ്യയും 2 ദിവസം കൊണ്ട് തയ്യാറാക്കിയല്ലോ ? അതെങ്ങനെ. ?
അപ്പോള്‍ ഈ കരാര്‍ ഒരു പറഞ്ഞുറപ്പിച്ച ബ്രാന്‍ഡ് പ്രമോഷന്‍ കരാര്‍ ആയിരുന്നോ ?
പരസ്പരം പ്രമോഷന്‍ കൊടുക്കാന്‍ സാധിക്കുന്ന മനോഹരം ആയ ഒരു മാര്‍ക്കറ്റിങ് പ്രൊപ്പോഗാണ്ട. ?

Who are we ? ?????????

Sprinklr എന്ന അമേരിക്കന്‍ കമ്പനിയുടെ പേര് ആണ് കൗതുകം കൂടെ അവര്‍ ചെയ്യുന്നു എന്നു അവര്‍ തന്നെ വെബ്‌സൈറ്റില്‍ അവകാശപെടുന്ന അവരുടെ Metaphor ദൗത്യവും..
സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങിലൂടെ ‘നട്ടു നനച്ചു തളിച്ചു’ നിങ്ങളെ ഞങ്ങള്‍ ഒരു ആഗോള ബ്രാന്‍ഡ് ആക്കി തരാം എന്നാണ്…

അവര്‍ തന്നെ അവരെ കുറിച്ചു പറയുന്ന വാക്കുകളും മുകളില്‍ നമ്മള്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളും ചേര്‍ത്തു വായിക്കാം…
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‌സിലൂടെ സോഷ്യല്‍ മീഡിയ പരസ്യം, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, അതിനു വേണ്ടി Content ഉണ്ടാക്കുക ( Washington Post ല്‍ വന്ന ലേഖനം ഒക്കെ അസ്സല്‍ മാര്‍ക്കറ്റിങ് കണ്ടെന്റ് ആണ് ).

സോഷ്യല്‍ മീഡിയ മോണിറ്ററിങ്, ഈ പദം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു…
‘We are watching you and we will make u what we want to do with you, because WE know you better than YOU. Bcoz you in the form of DATA has been sold to us by somebody who need benefit out of you.’

നബി : ലോകാരോഗ്യ സംഘടനയുടെ ( WHO) വരെ ഡാറ്റ മാനേജ്‌മെന്റ് ചെയ്യുന്ന സ്ഥാപനം ആണ് Sprinklar എന്നൊന്നും പറഞ്ഞു തള്ളി കൊണ്ടു വരല്ലേ സഖാക്കളെ… WHO യുടെ പബ്ലിക് ഡൊമൈനില്‍ ഉള്ള കണക്കുകള്‍, പ്രദര്‍ശിപ്പിക്കുന്ന ഡാഷ് ബോര്‍ഡ് ആണ് അത്. ഒരു നോട്ടിസ് ബോര്‍ഡ് എന്നു പറയാം. അല്ലാതെ ഒരു ആളുടെ ബ്ലഡ് ഗ്രൂപ്പ് ഡാറ്റ പോലും ലോകാരോഗ്യ സംഘടന ഈ സ്ഥാപനവും ആയി പങ്കു വെക്കുന്നില്ല എന്നു ദയവായി മനസ്സിലാക്കൂ…

പോസ്റ്റിന്റെ ലിങ്ക്

Share5
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies