കോവിഡ് രോഗബാധക്കെതിരെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാനാണ് പ്രധാനമന്ത്രി ജനങ്ങളോടഭ്യർത്ഥിച്ചത്.
ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിക്കാൻ വേണ്ടി ആയുഷ് മന്ത്രാലയം ചില സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ദിവസവും ചൂടുവെള്ളം മാത്രം കുടിക്കുക, യോഗാസനങ്ങൾ പ്രാണായാമം ധ്യാനം എന്നിവ പരിശീലിക്കുക, പാചകത്തിൽ മഞ്ഞൾ, ജീരകം, മല്ലി,വെളുത്തുള്ളി എന്നെ ഉൾപ്പെടുത്തുക, ഒരു ടീസ്പൂൺ ച്യവനപ്രാശം നിത്യേന രാവിലെ കഴിക്കുക, പ്രമേഹമുള്ളവർ ഷുഗർ ഫ്രീ ച്യവനപ്രാശം കഴിക്കുക, സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചുള്ള മസാല ചായ ദിവസേന ശീലമാക്കുക, അര ടീസ്പൂൺ മഞ്ഞൾ പൊടി ചൂടുപാലിൽ ചേർത്ത് കഴിക്കുക തുടങ്ങിയ ആയുർവേദ മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് ആയുഷ് മന്ത്രാലയം പുറത്തിറക്കിയത്.കോവിഡ് മഹാമാരി ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാക്കാനാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്.
Discussion about this post